കാ​ഞ്ഞ​ങ്ങാ​ട്: നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. കാ​സ​ര്‍​ഗോ​ഡ് ബാ​യാ​ര്‍​പ​ദ​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​ഷി​ഫി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പൈ​വ​ളി​ഗ കാ​യ​ര്‍​ക്ക​ട്ട​യി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ലാ​ണ് മു​ഹ​മ്മ​ദി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് വീ​ട്ടു​കാ​ർ ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മു​ഹ​മ്മ​ദ് ഹാ​ഷി​ഫി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ലോ​റി​ക്കു​ള്ളി​ലും ഡ്രൈ​വ​റു​ടെ സീ​റ്റി​ന് സ​മീ​പ​ത്തെ ഡോ​റി​ലും ര​ക്ത​ക്ക​റ​യു​ണ്ട്. ഒ​ടി​ഞ്ഞ മു​ള​വ​ടി​യും ലോ​റി​ക്ക് അ​ക​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു