പാലക്കാട് ചെക്ക് ഡാമിൽ യുവാവ് മുങ്ങി മരിച്ചു
Wednesday, January 15, 2025 8:34 PM IST
പാലക്കാട്: ചെക്ക് ഡാമിൽ യുവാവ് മുങ്ങി മരിച്ചു. കോയന്പത്തൂർ സ്വദേശി സന്തോഷ് കുമാർ(26) ആണ് മരിച്ചത്.
ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.