തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട അ​ശോ​ക​ൻ വ​ധ​ക്കേ​സി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. ഒ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ​യു​ള്ള പ്ര​തി​ക​ൾ​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും 50,000 രൂ​പ വീ​തം പി​ഴ​യും, ഏഴ്, പത്ത്,12 പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്ത​വും 50,000 പി​ഴ​യു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്.

കേ​സി​ലെ എ​ട്ട് പ്ര​തി​ക​ളും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ്. ശം​ഭു, ശ്രീ​ജി​ത്ത്, ഹ​രി​കു​മാ​ർ, ച​ന്ദ്ര​മോ​ഹ​ൻ, സ​ന്തോ​ഷ്, അ​ഭി​ഷേ​ക്, പ്ര​ശാ​ന്ത്, സ​ജീ​വ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. നേ​ര​ത്തെ, കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു.

2013 ലാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ അ​ശോ​ക​നെ വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി വെ​ട്ടി​ക്കൊ​ന്ന​ത്. നീ​ണ്ട 9 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് കേ​സി​ൽ വി​ധി വ​രു​ന്ന​ത്.