ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കേ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം തു​ട​രും. ഉ​ത്ത​ര​വ് വ​രു​ന്ന​തു​വ​രെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്നും വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ക്ഷ​ൻ​സ് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ഡി​ഡി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​കെ. ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ബ​ത്തേ​രി പോ​ലീ​സ് ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​യ്ക്ക് കേ​സെ​ടു​ത്ത​ത്.

കേ​സി​ൽ മ​തി​യാ​യ തെ​ളി​വു​ക​ൾ ഇ​ല്ലെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ വാ​ദം. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന് എ​ഴു​തി​യി​രി​ക്കു​ന്ന ക​ത്തി​ലാ​ണ് പേ​രു​ക​ൾ ഉ​ള്ള​ത്. ഈ ​ക​ത്ത് പ​ഴ​യ​താ​ണെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

കെ.​കെ. ഗോ​പി​നാ​ഥ​ന്‍റെ​യും പ്രോ​സി​ക്യു​ഷ​ന്‍റെ​യും വാ​ദം കൂ​ടി ഇ​നി പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. ഈ ​ര​ണ്ട് പേ​രു​ടെ​യും വാ​ദം വ്യാ​ഴാ​ഴ്ച കോ​ട​തി കേ​ൾ​ക്കും. ഉ​ത്ത​ര​വ് വ​രു​ന്ന​തു​വ​രെ പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യ​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.