വന നിയമ ഭേദഗതി ബില്‍ ഉടൻ അവതരിപ്പിക്കില്ല
Wednesday, January 15, 2025 1:35 PM IST
തിരുവനന്തപുരം: വന നിയമ ഭേദഗതി ബില്‍ വെള്ളിയാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല. വിവാദമുയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.
വെള്ളിയാഴ്ച ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട ബില്ലുകൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഈ പട്ടികയിൽ വന നിയമ ഭേദഗതി ബില്‍ ഇല്ല.
വന നിയമം ഭേദഗതി ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. കേരള കോണ്‍ഗ്രസ് അടക്കം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് എതിര്‍പ്പ് അറിയിച്ചിരുന്നു.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യുഡിഎഫ് സമരം പ്രഖ്യാപിക്കുകയും ചെയ്തു. ഇത് സർക്കാരിനെതിരായ വലിയ രാഷ്ട്രീയ വിഷയമായി ഉയരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി നീട്ടിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.