തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ‘ഫീ​നി​ക്സ് പ​ക്ഷി’​യാ​യി വി​ശേ​ഷി​പ്പി​ച്ച്
വീ​ണ്ടും വാ​ഴ്ത്തു​പാ​ട്ട്. വ്യാ​ഴാ​ഴ്ച സി​പി​എം അ​നു​കൂ​ല കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ സു​വ​ർ​ണ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ വേ​ദി​യി​ലി​രു​ത്തി 100 വ​നി​താ ജീ​വ​ന​ക്കാ​ർ ഗാ​നം ആ​ല​പി​ക്കും.

സ​മ​ര​ധീ​ര സാ​ര​ഥി പി​ണ​റാ​യി വി​ജ​യ​ൻ, പ​ട​യു​ടെ ന​ടു​വി​ൽ പ​ട​നാ​യ​ക​ൻ’ എ​ന്ന വ​രി​ക​ളോ​ടെ​യാ​ണു പാ​ട്ടു തു​ട​ങ്ങു​ന്ന​ത്. ‘ഫീ​നി​ക്സ് പ​ക്ഷി​യാ​യി മാ​റു​വാ​ൻ ശ​ക്ത​മാ​യ ത്യാ​ഗ​പൂ​ർ​ണ ജീ​വി​തം വ​രി​ച്ച​യാ​ളാ’​ണ്പി​ണ​റാ​യി​യെ​ന്നു പാ​ട്ടി​ൽ പ​റ​യു​ന്നു.

പാ​ട​വും പ​റ​മ്പും കേ​ര​മൊ​ക്കെ​യും പ​ട​ക്ക​ളം

ജ​ന്മി​വാ​ഴ്ച​യെ ത​ക​ർ​ത്തു തൊ​ഴി​ലി​ട​ങ്ങ​ളാ​ക്കി​യോ​ൻ

പ​ണി​യെ​ടു​ത്തു ഭ​ക്ഷ​ണ​ത്തി​നാ​യി പൊ​രു​തും അ​ച്ഛ​നെ

ത​ഴു​കി​യ ക​ര​ങ്ങ​ളി​ൽ ഭ​ര​ണ​ച​ക്ര​മാ​യി​താ...

കൊ​റോ​ണ നി​പ്പ​യൊ​ക്ക​വേ ത​ക​ർ​ത്തെ​റി​ഞ്ഞ നാ​ടി​തേ

കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യും ഉ​രു​ൾ​പൊ​ട്ട​ലൊ​ക്ക​വേ

ദു​രി​ത​പൂ​ർ​ണ ജീ​വി​തം ഇ​രു​ളി​ലാ​യ കാ​ല​വും

കൈ​വി​ള​ക്കു​മാ​യി ജ്വ​ലി​ച്ചു കാ​വ​ലാ​യി നി​ന്ന​യാ​ൾ

ജീ​വ​നു​ള്ള നാ​ൾ വ​രെ സു​ര​ക്ഷി​ത​ത്വ​മേ​കി​ടാ​ൻ

പ​ദ്ധ​തി​ക​ളൊ​ക്കെ​യും ജ​ന​ത​തി​ക്കു ന​ൽ​കി​യോ​ൻ’

എ​ന്നി​ങ്ങ​നെ പോ​കു​ന്നു വ​രി​ക​ൾ.

മൂ​ന്ന് വ​ർ​ഷം മു​ന്പ് പാ​റ​ശാ​ല​യി​ൽ പി​ണ​റാ​യി സ്തു​തി​യു​മാ​യി അ​ഞ്ഞൂ​റോ​ളം വ​നി​ത​ക​ള്‍ അ​വ​ത​രി​പ്പി​ച്ച മെ​ഗാ​തി​രു​വാ​തി​ര വി​വാ​ദ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം 'കേ​ര​ള സി​എം' എ​ന്ന പേ​രി​ല്‍ യു​ട്യൂ​ബി​ല്‍ ഒ​രു ഗാ​നം ഇ​റ​ങ്ങി​യി​രു​ന്നു. "പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​ന്‍റെ അ​ജ​യ​ന്‍' എ​ന്നു തു​ട​ങ്ങു​ന്ന പാ​ട്ടി​ല്‍ "തീ​യി​ല്‍ കു​രു​ത്തൊ​രു കു​തി​ര', "കൊ​ടു​ങ്കാ​റ്റി​ല്‍ പ​റ​ക്കും ക​ഴു​ക​ന്‍' എ​ന്നെ​ല്ലാ​മാ​ണ് പി​ണ​റാ​യി​യെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്.