എന്‍.എം. വിജയന്റെ മരണം: കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
Wednesday, January 15, 2025 10:43 AM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളായ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, കെ.കെ. ഗോപിനാഥന് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
മൂവർക്കുമെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് വ്യാഴാഴ്ചയാണ് പോലീസ് കേസെടുത്തത്. ഇതിനു പിന്നാലെ എൻ.ഡി.അപ്പച്ചനും ഐ.സി. ബാലകൃഷ്ണനും വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. ജനുവരി 15 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാൻ നിർദേശം നൽകിയ കോടതി, കേസ് ഡയറി അന്ന് ഹാജരാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് പോലീസ് കോടതിയെ അറിയിക്കും. പോലീസ് കേസെടുത്തതിന് പിന്നാലെ ഐ.സി. ബാലകൃഷ്ണന് അടക്കമുള്ള നേതാക്കള്‍ ഒളിവിലാണ്.