കൊ​ച്ചി: ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രാ​യ ലൈം​ഗി​ക അ​ധി​ക്ഷേ​പ കേ​സി​ല്‍ അ​സാ​ധാ​ര​ണ ന​ട​പ​ടി​യു​മാ​യി ഹൈ​ക്കോ​ട​തി. ബോ​ബി​യു​ടെ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് പി.​വി കു​ഞ്ഞി​കൃ​ഷ്ണ​ന്‍റേ​താ​ണ് സ്വ​മേ​ധ​യാ​യു​ള്ള ന​ട​പ​ടി.

ജാ​മ്യം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യു​ള്ള സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നീ​ക്കം. പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ര്‍ അ​ട​ക്ക​മു​ള്ള​വ​രോ​ട് രാ​വി​ലെ 10:15ന് ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ബെ​ഞ്ചാ​ണ് ബോ​ബി​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 50,000 രൂ​പ​യു​ടെ ബോ​ണ്ടും ര​ണ്ട് പേ​രു​ടെ ജാ​മ്യ​ത്തി​ലും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​മ്പി​ൽ ഹാ​ജ​രാ​ക​ണം എ​ന്ന വ്യ​വ​സ്ഥ​യി​ലു​മാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

എ​ന്നാ​ല്‍ ജാ​മ്യം ല​ഭി​ച്ചി​ട്ടും കോ​ട​തി ഉ​ത്ത​ര​വി​നെ പ​രി​ഹ​സി​ക്കു​ന്ന ത​ര​ത്തി​ല്‍ ജ​യി​ലി​ല്‍ കി​ട​ന്നോ​ളാ​മെ​ന്ന നി​ല​പാ​ടാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ സ്വീ​ക​രി​ച്ച​ത്. ഇ​തി​ല്‍ കോ​ട​തി​ക്ക് അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് വി​വ​രം.