ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനെ സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്
Wednesday, January 15, 2025 6:02 AM IST
നോട്ടിംഗ്ഹാം: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂൾ എഫ്സിയെ സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.
നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടായ സിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം താരം ക്രിസ് വുഡ് ആണ് ആദ്യം ഗോൾ നേടിയത്. എട്ടാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
എന്നാൽ 66ാം മിനിറ്റിൽ ഡിയഗോ ജോട്ട ലിവർപൂളിനെ ഒപ്പമെത്തിച്ചു. പിന്നീട് വിജയഗോളിനായി ഇരു ടീമും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല.
ഇതോടെ ലിവർപൂളിന് 47 പോയിന്റും നോട്ടിംഗ്ഹാമിന് 41 പോയിന്റും ആയി. ലിവർപൂൾ ഒന്നാം സ്ഥാനത്തും നോട്ടിംഗ്ഹാം രണ്ടാമതുമാണ്.