കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ക​ണ്ണൂ​ര്‍ ത​ല​ശ്ശേ​രി സ്വ​ദേ​ശി വൈ​ദ്യ​രെ വീ​ട്ടി​ല്‍ അ​സ്‌​ക​ര്‍ ആ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

പാ​ന്‍​ക്രി​യാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ര​ണ്ട് ദി​വ​സം മു​ന്‍​പാ​ണ് അ​സ്‌​ക​റി​നെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത് എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ആ​ശു​പ​ത്രി​യു​ടെ മു​ക​ള്‍ നി​ല​യി​ല്‍ നി​ന്ന് താ​ഴേ​ക്ക് ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഒ​മ്പ​താം വാ​ര്‍​ഡി​ലാ​ണ് അ​സ്‌​ക​റി​നെ അ​ഡ്മി​റ്റ് ചെ​യ്ത് ചി​കി​ത്സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​യാ​ള്‍ മു​പ്പ​ത്തി​യൊ​ന്നാം വാ​ര്‍​ഡി​ലെ​ത്തി ജ​ന​ല്‍ വ​ഴി പു​റ​ത്തേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു എ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ന്‍ ത​ന്നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ യു​വാ​വി​നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു.