ശ്രീ​ന​ഗ​ര്‍: പാ​ക് അ​ധീ​ന കാ​ഷ്മീ​ര്‍ ഇ​ല്ലാ​തെ ജ​മ്മു കാ​ഷ്മീ​ര്‍ അ​പൂ​ര്‍​ണ​മാ​ണെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്. ഡ​ല്‍​ഹി​യേ​യും കാ​ഷ്മീ​രി​നേ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഒ​രു​പോ​ലെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത് എ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു.

ഡ​ല്‍​ഹി​യെ പോ​ലെ ത​ന്നെ​യാ​ണ് കാ​ഷ്മീ​രി​നെ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്ന​ത് എ​ന്ന​തി​ന് തെ​ളി​വാ​ണ് അ​ഖ്‌​നൂ​രി​ലെ വെ​റ്റ​റ​ന്‍​സി​ന്‍റെ സാ​ന്നി​ധ്യം തെ​ളി​യി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള സ​ര്‍​ക്കാ​രു​ക​ള്‍ ജ​മ്മു കാ​ഷ്മീ​രി​നെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്നി​രി​ക്കേ​ണ്ട ബ​ന്ധം ഇ​വി​ടു​ത്തെ സ​ഹോ​ദ​രീ-​സ​ഹോ​ദ​ര​ന്മാ​ര്‍​ക്ക് ല​ഭി​ക്കാ​തെ​പോ​യി. ഇ​നി​യും അ​ത് സം​ഭ​വി​ക്കാ​തി​രി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​പ്പോ​ഴും അ​വി​ട​വി​ടെ​യാ​യി ചി​ല ചെ​റി​യ വി​ള്ള​ലു​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. അ​വ കൂ​ടി പ​രി​ഹ​രി​ക്കാ​നും കൂ​ട്ടി​യോ​ജി​പ്പി​ക്കാ​നും ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ര്‍ അ​ബ്ദു​ള്ള വ​ഹി​ക്കു​ന്ന പ​ങ്ക് അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണ്. ജ​മ്മു കാ​ഷ്മീ​ലെ ജ​ന​ങ്ങ​ളെ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രു​മാ​യി കൂ​ടു​ത​ല്‍ അ​ടു​പ്പി​ക്കു​ന്ന​തി​ല്‍ മു​ഖ്യ​മ​ന്ത്രി ഒ​മ​ര്‍ അ​ബ്ദു​ള്ള വ​ഹി​ക്കു​ന്ന പ​ങ്ക് വലുതാണ്.

കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ള്‍​ക്ക് രാ​ജ്യ​ത്തെ മ​റ്റെ​ല്ലാ​യി​ട​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം ദൃ​ഢ​മാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഹൃ​ദ​യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള അ​ക​ലം ഇ​ല്ലാ​താ​ക്കു​ക എ​ന്ന​താ​ണ് ഈ ​സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.