രാഹുൽ ഗാന്ധിയെക്കുറിച്ച് പറയുമ്പോൾ മറുപടി പറയുന്നത് ബിജെപി; ഒത്തുകളി തുറന്നുകാട്ടും: കേജരിവാൾ
Tuesday, January 14, 2025 8:44 PM IST
ന്യൂഡൽഹി: കോൺഗ്രസിനും ബിജെപിക്കുമെതിരേ രൂക്ഷ വിമർശനവുമായി ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ. താൻ രാഹുൽ ഗാന്ധിയെക്കുറിച്ച് പറയുമ്പോൾ മറുപടി പറയുന്നത് ബിജെപി ആണെന്നായിരുന്നു കേജരിവാളിന്റെ വിമർശനം.
ഇത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഒത്തുകളിയാണ് വെളിവാക്കുന്നത്. ഒത്തുകളി ഈ തെരഞ്ഞെടുപ്പിൽ തുറന്നുകാട്ടും എന്നും അദ്ദേഹം പറഞ്ഞു.
തന്റെ പോരാട്ടം രാജ്യത്തെ രക്ഷിക്കാനാണ്. രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് താൻ മറുപടി പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.