തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ന്‍​വ​ര്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​ശ​ശി വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചു. ശ​ശി പ​റ​ഞ്ഞി​ട്ടാ​ണ് സ​തീ​ശ​നെ​തി​രേ വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ന്ന അ​ന്‍​വ​റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

എ​ത്ര​യും വേ​ഗം പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ 150 കോ​ടി ക​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത് ശ​ശി പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന് അ​ന്‍​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​പ​രാ​മ​ർ​ശ​ത്തി​ലാ​ണ് ശ​ശി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്‍​വ​ര്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ തി​ക​ച്ചും അ​ടി​സ്ഥാ​നര​ഹി​ത​വും ദു​രു​ദ്ദേ​ശ​ത്തോ​ട് കൂ​ടി​യു​ള്ള​തു​മാ​ണെ​ന്ന് ശ​ശി പ്ര​തി​ക​രി​ച്ചി​രു​ന്നു. നി​ല​നി​ല്‍​പ്പി​നു​വേ​ണ്ടി പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട് മാ​പ്പ് ചോ​ദി​ക്കു​ന്ന​തി​നാ​യി ത​ന്‍റെ മു​ന്‍​കാ​ല ചെ​യ്തി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം മ​റ്റു​ള്ള​വ​രു​ടെ ത​ല​യി​ല്‍ കെ​ട്ടി​വെ​ച്ച് ര​ക്ഷ​പ്പെ​ടാ​നാ​ണ് അ​ന്‍​വ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ശ​ശി പ​റ​ഞ്ഞി​രു​ന്നു.

അ​ന്‍​വ​റി​ന് ശ​ശി അ​യ​യ്ക്കു​ന്ന നാ​ലാ​മ​ത്തെ വ​ക്കീ​ല്‍ നോ​ട്ടീ​സാ​ണി​ത്. പി.​ശ​ശി​യു​ടെ പ​രാ​തി​യി​ല്‍ മൂ​ന്ന് കേ​സു​ക​ൾ നി​ല​വി​ൽ അ​ൻ​വ​റി​നെ​തി​രെ ക​ണ്ണൂ​രി​ലെ കോ​ട​തി​ക​ളി​ലു​ണ്ട്.