കോഴിക്കോട്ട് മെഡിക്കൽ കോളജിൽ രോഗി ജീവനൊടുക്കി
Tuesday, January 14, 2025 8:50 AM IST
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരുന്ന രോഗി ജീവനൊടുക്കി. തലശേരി സ്വദേശി അസ്കര്‍ ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 1.15നാണ് സംഭവം. വാര്‍ഡിലെ ജനലില്‍ കൂടി ഇയാൾ പുറത്തേക്ക് ചാടുകയായിരുന്നു. ഉടനെ കാഷ്വാലിറ്റിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തേ തുടർന്ന് ഞായറാഴ്ചയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.