റി​യാ​ദ്: റി​യാ​ദി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം സം​ബ​ന്ധി​ച്ച കേ​സ് ഇ​ന്ന് റി​യാ​ദ് കോ​ട​തി പ​രി​ഗ​ണി​ക്കും. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എ​ട്ടി​നാ​ണ് കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ക.

അ​ഞ്ച് ത​വ​ണ കേ​സ് മാ​റ്റി വ​ച്ച ശേ​ഷ​മാ​ണ് കേ​സ് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീം റി​യാ​ദി​ലെ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്.

സൗ​ദി പൗ​ര​ന്‍റെ വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​ബ്ദു​ൾ റ​ഹീം. രോ​ഗി​യാ​യ കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ സ്ഥാ​പി​ച്ച ജീ​വ​ന്‍​ര​ക്ഷ ഉ​പ​ക​ര​ണം അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ കൈ​ത​ട്ടി പോ​കു​ക​യും കു​ട്ടി മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് സൗ​ദി കോ​ട​തി അ​ബ്ദു​ൾ റ​ഹീ​മി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.