ഭാര്യയുമായി വഴക്ക്; കനാലിൽ ചാടി യുവാവ് ജീവനൊടുക്കി
Tuesday, January 14, 2025 4:45 AM IST
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ ഭാര്യയി വഴക്കുണ്ടാക്കിയതിന് പിന്നാലെ യുവാവ് കനാലിൽ ചാടി ജീവനൊടുക്കി. രഘുനന്ദൻ (28) ആണ് മരിച്ചത്.
കാർ യാത്രക്കിടെയാണ് ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കിയത്. തുടർന്ന് വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയ രഘുനന്ദൻ കനാലിലേക്ക് ചാടുകയായിരുന്നു. ഇവരുടെ കുട്ടികളും ഈ സമയംകാറിനുള്ളിൽ ഉണ്ടായിരുന്നു.
തുടർന്ന് ഏകദേശം പത്ത് മണിക്കൂറിന് ശേഷം രണ്ട് കിലോമീറ്റർ അകലെ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.