ബിജെപി സംഘടനാ തെരഞ്ഞെടുപ്പ്; ശോഭാ സുരേന്ദ്രൻ വോട്ട് ചെയ്തില്ല
Monday, January 13, 2025 8:06 PM IST
ആലപ്പുഴ: ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ വോട്ട് ചെയ്തില്ല. ഓൺലൈനായടക്കം വോട്ട് ചെയ്യാൻ അവസരമുണ്ടായിരുന്നിട്ടും മുതിർന്ന നേതാവ് വിട്ടു നിൽക്കുകയായിരുന്നു.
ആലപ്പുഴ നോർത്തിലാണ് ശോഭാ സുരേന്ദ്രൻ വോട്ട് ചെയ്യേണ്ടിയിരുന്നത്. ഇന്ന് വൈകുന്നേരം മൂന്നു മുതൽ അഞ്ച് വരെയായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ട സമയം. ആലപ്പുഴ നോർത്ത് ജില്ലയിൽ എട്ട് സ്ഥാനാർഥികളാണ് മത്സരിച്ചത്.
ആലപ്പുഴ സൗത്തിൽ മൂന്ന് സ്ഥാനാർഥികളും മത്സരിച്ചിരുന്നു. സംസ്ഥാന നേതൃത്വവുമായി ഭിന്നിച്ചു നിൽക്കുന്ന ശോഭാ സുരേന്ദ്രൻ വോട്ട് ചെയ്യാത്തത് പാർട്ടിക്കുള്ളിൽ വരും ദിവസങ്ങളിൽ ചർച്ചയാകും.