അതിരപ്പിള്ളിയിൽ കാർ യാത്രികരെ കാട്ടാന ആക്രമിച്ചു
Monday, January 13, 2025 7:42 PM IST
തൃശൂർ: കാട്ടാന ആക്രമണത്തിൽ നിന്ന് കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരപ്പിള്ളിയിൽ വച്ച് കുന്ദംകുളം സ്വദേശി ശ്രീരാഗും സംഘവും സഞ്ചരിച്ച കാറിനു നേരെയായിരുന്നു ആക്രമണം
വാൽപ്പാറയിലേക്ക് പോവുകയായിരുന്നു അഞ്ചംഗ സംഘം. കാറിന് നേരെ പാഞ്ഞടുത്ത കാട്ടാനയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആനയുടെ ആക്രമണത്തിൽ കാർ ഭാഗികമായി തകർന്നു.
സംഭവത്തെ തുടർന്ന് വനപാലകർ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയതോടൊപ്പം ജാഗ്രതാ നിർദ്ദേശവും നൽകി.