ന്യൂ​ഡ​ല്‍​ഹി: ഉ​ഭ​യ​ക​ക്ഷി ധാ​ര​ണ ലം​ഘി​ച്ച്‌ അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ അ​ഞ്ചി​ട​ങ്ങ​ളി​ൽ മു​ള്ളു​വേ​ലി കെ​ട്ടു​ന്ന​താ​യി ബം​ഗ്ല​ദേ​ശ്‌ ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ഇ​ന്ത്യ. സം​ഭ​വ​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ നു​റ​ല്‍ ഇ​സ്‌​ലാ​മി​നെ വി​ളി​ച്ച് വ​രു​ത്തി​യാ​ണ് ഇ​ന്ത്യ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

അ​തി​ര്‍​ത്തി​യി​ല്‍ 4,156 കി​ലോ​മീ​റ്റ​ര്‍ വേ​ലി നി​ര്‍​മി​ക്കാ​ന്‍ ഇ​ന്ത്യ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ർ പ്ര​ണോ​യ് വ​ർ​മ്മ​യെ ഇ​ന്ന​ലെ ബം​ഗ്ലാ​ദേ​ശ് വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് ബം​ഗ്ലാ​ദേ​ശ് ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി ഇ​ന്ത്യ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

സു​ര​ക്ഷാ​ര്‍​ഥം അ​തി​ര്‍​ത്തി​യി​ല്‍ വേ​ലി സ്ഥാ​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ധാ​ര​ണ​യു​ണ്ടെ​ന്ന് ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ ​സെ​ക്ര​ട്ട​റി ജ​ഷീം ഉ​ദ്ദി​നു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കു​ശേ​ഷം പ്ര​ണ​യ് വ​ര്‍​മ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും അ​തി​ര്‍​ത്തി​സേ​ന​ക​ളാ​യ ബി​എ​സ്എ​ഫും ബി​ജി​ബി​യും (ബോ​ര്‍​ഡ​ര്‍ ഗാ​ര്‍​ഡ് ബം​ഗ്ലാ​ദേ​ശ്) ത​മ്മി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തി​ർ​ത്തി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്നും ബം​ഗ്ലാ​ദേ​ശു​മാ​യി മി​ക​ച്ച സൈ​നി​ക സ​ഹ​ക​ര​ണ​മു​ണ്ടെ​ന്നും ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി പ​റ​ഞ്ഞു. അ​യ​ൽ​ക്കാ​ർ എ​ന്ന നി​ല​യി​ൽ ബം​ഗ്ലാ​ദേ​ശ് ഇ​ന്ത്യ​ക്ക് വ​ള​രെ പ്ര​ധാ​ന്യ​മു​ള്ള രാ​ജ്യ​മാ​ണ്.

ബം​ഗ്ലാ​ദേ​ശ് സൈ​ന്യ​വു​മാ​യി നി​ല​വി​ൽ സ​ഹ​ക​ര​ണം തു​ട​രു​ന്നു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ വ​ന്നാ​ലെ മ​റ്റ് ച​ർ​ച്ച​ക​ൾ​ക്ക് സാ​ധ്യ​ത​യു​ള്ളൂ എ​ന്നും ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.