ശാസ്താംകോട്ടയിൽ യുവതി മരിച്ച നിലയിൽ
Monday, January 13, 2025 4:12 PM IST
കൊല്ലം: ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്.
ശ്യാമ വീടിനുള്ളിൽ വീണ് കിടക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാജീവിനെ ശാസ്താംകോട്ട പോലീസ് നിരീക്ഷിച്ചുവരികയാണ്.