തി​രു​വ​ന​ന്ത​പു​രം: ര​ണ്ട​ര വ​യ​സു​കാ​രി​യെ ക​മ്പി കൊ​ണ്ട​ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. താ​ങ്ങി​മൂ​ട് സ്വ​ദേ​ശി ബി​ന്ദു​വി​നെ​യാ​ണ് ആ​റ് മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വെ​മ്പാ​യം ന​രി​ക്ക​ലി​ലു​ള്ള അ​ങ്ക​ണ​വാ​ടി​യി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. നോ​ട്ട് എ​ഴു​താ​ത്ത​തി​ന് ഷൂ ​റാ​ക്കി​ന്‍റെ ക​മ്പി​യൂ​രി കു​ഞ്ഞി​ന്‍റെ കൈ​യി​ൽ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി.

വൈ​കു​ന്നേ​രം കു​ഞ്ഞി​നെ കു​ളി​പ്പി​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു അ​ച്ഛ​ൻ മു​റി​വ് ക​ണ്ട​ത്. ഇ​തോ​ടെ കു​ഞ്ഞി​ന്‍റെ കു​ടും​ബം ചൈ​ൽ​ഡ് ലൈ​നി​നും വ​ട്ട​പ്പാ​റ പോ​ലീ​സി​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു.