എറണാകുളത്ത് കടന്നൽ കുത്തേറ്റ് എട്ട് പേർ ആശുപത്രിയിൽ
Monday, January 13, 2025 3:26 PM IST
കൊച്ചി: എറണാകുളം പഴന്തോട്ടത്ത് കടന്നൽ കുത്തേറ്റ് എട്ട് പേർ ആശുപത്രിയിൽ. നിർമാണപ്രവർത്തനത്തിനിടെയാണ് കടന്നലിന്റെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 10.30തോടെയായിരുന്നു സംഭവം.
ഐക്കരനാട് പഞ്ചായത്ത് ഓവർസിയറിനും കരാറുകാരനും ആറ് തൊഴിലാളികൾക്കുമാണ് കുത്തേറ്റത്. പ്രദേശത്ത് നിർമാണത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റിയിരുന്നു. ഈ മരത്തിലുണ്ടായിരുന്ന കടന്നലുകളായിരിക്കും ആക്രമിച്ചതെന്നാണ് വിലയിരുത്തൽ.
കടന്നലിന്റെ ആക്രമണത്തിൽനിന്നും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. ആരുടെയും നില ഗുരുതരമല്ലെന്നും ഇവരെ എട്ട് മണിക്കൂറത്തെ നിരീക്ഷണത്തിനുശേഷം ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ പറഞ്ഞു.