സിനിമ തീയറ്ററിനുള്ളിൽ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ
Monday, January 13, 2025 1:11 PM IST
കൊല്ലം: ചിതറയിൽ സിനിമ തീയറ്ററിനുള്ളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂരിയാട് സ്വദേശിയായ അൻസറാണ് (22) മരിച്ചത്.
കാഞ്ഞിരത്തിൻമൂട് ശ്രീധന്യാ സിനിമാക്സിലെ ജീവനക്കാരനാണ് അൻസാർ. ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. രാവിലെ തീയറ്ററിലെത്തിയ മറ്റൊരു തൊഴിലാളിയാണ് മൃതദേഹം കണ്ടത്.
ചിതറ പോലീസെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.