കോട്ടമുറിയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ
Monday, January 13, 2025 12:35 PM IST
തിരുവനന്തപുരം: മാള കോട്ടമുറിയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ. തമിഴ്നാട് തെങ്കാശി സ്വദേശി വെള്ള ദുരൈ (64) ആണ് മരിച്ചത്.
മാളയിലെ ആക്രിക്കട ജീവനക്കാരൻ ആയിരുന്നു. കഴിഞ്ഞ 20 വർഷമായി ഇയാൾ കേരളത്തിലാണ് താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വെള്ള ദുരൈയെ കണ്ടെത്തിയത്.
സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്നു മക്കൾ സ്ഥലത്തെത്തിയിരുന്നു. പിന്നീട് പോലീസ് എത്തിയാണ് മരണം സ്ഥിരീകരിച്ചത്.