ശബരിമല തീർഥാടകരുടെ ബസും ഓട്ടോറിക്ഷയും കൂട്ടിയിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്
Monday, January 13, 2025 12:09 PM IST
പാലാ: എലിക്കുളത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. രാവിലെ 6.15ന് പാലാ - പൊൻകുന്നം റൂട്ടിൽ എലിക്കുളം അഞ്ചാം മൈലിന് സമീപത്തായിരുന്നു അപകടം.
ആന്ധ്രാപ്രദേശിൽ നിന്നു ശബരിമലയ്ക്കു പോവുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസ് എതിർദിശയിൽ വരികയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഓട്ടോറിക്ഷാ യാത്രികനായ ഇളങ്ങുളം അരീചാലിൽ എബിനെ (34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ബസ് ഡ്രൈവറായ എബിൻ സർവീസ് ആരംഭിക്കാൻ പൈകയിലേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് അപകടമുണ്ടായത്.
കഴിഞ്ഞദിവസം ഇവിടെ വച്ച് ശബരിമലയ്ക്ക് പിതാവിനോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്ന് കുട്ടികളെ എതിരെ വന്ന കാർ ഇടിച്ചു വീഴ്ത്തിയിരുന്നു. അപകടങ്ങൾ തുടർച്ചയായതിനെ തുടർന്ന് വാഹനങ്ങളുടെ വേഗം കുറക്കാൻ ഇവിടെ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നു.