ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറ്; രണ്ട് നിര്‍മാണ തൊഴിലാളികള്‍ക്ക് പരിക്ക്
Monday, January 13, 2025 12:05 PM IST
പാലക്കാട്: ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് സ്വദേശികളായ നിര്‍മാണ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ഒറ്റപ്പാലത്തിന് സമീപം ചുനങ്ങാടാണ് സംഭവം. വീടിന്റെ പണിക്കായി എത്തിയ ഇവര്‍ ഇടയ്ക്ക് വിശ്രമിക്കുന്നതിനിടെയാണ് പെട്രോള്‍ ബോംബാക്രമണം ഉണ്ടായത്.
ശബ്ദം കേട്ട് സമീപത്തുള്ളവര്‍ എത്തിയപ്പോഴേയ്ക്കും അക്രമികള്‍ രക്ഷപെട്ടിരുന്നു. ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്താണെന്ന് വ്യക്തമല്ല.