അമരക്കുനിയിലിറങ്ങിയ കടുവ വീണ്ടും ആടിനെ കൊന്നു; ആക്രമണം കടുവയ്ക്കായി തെരച്ചിൽ നടക്കുന്നതിനിടെ
Monday, January 13, 2025 7:50 AM IST
വയനാട്: അമരക്കുനിയിലിറങ്ങിയ കടുവ വീണ്ടും ആടിനെ കൊന്നു. കടുവയ്ക്കായി വ്യാപക തെരച്ചിൽ നടക്കുന്നതിനിടെയാണ് കടുവ വീണ്ടും ആടിനെ പിടിച്ചത്.
കേശവൻ എന്നയാളുടെ ആടിനെയാണ് കടുവ പിടിച്ചത്. ഇതോടെ കടുവ പ്രദേശം വിട്ടുപോയിട്ടില്ലെന്ന് ഉറപ്പായി.
വയനാട് പുൽപ്പള്ളി അമരക്കുനിയിൽ ആണ് കടുവയിറങ്ങിയത്. കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും.