പ​ത്ത​നം​തി​ട്ട: കാ​യി​ക താ​ര​ത്തെ പീ​ഡി​പ്പി​ച്ച കേ​സി​ൽ എ​ഫ്ഐ​ആ​റു​ക​ളു​ടെ എ​ണ്ണം 29 ആ​യി. ഇ​ന്നും കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്ന ചി​ല ആ​ളു​ക​ൾ ജി​ല്ല​യ്ക്ക് പു​റ​ത്താ​ണെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി ജി​ല്ല​യ്ക്ക് പു​റ​ത്തും അ​ന്വേ​ഷ​ണം ന​ട​ത്തും.

അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 62 പേ​ർ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​ണ് കാ​യി​ക താ​ര​മാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. അ​ടു​ത്ത ദി​വ​സം വി​വാ​ഹ നി​ശ്ച​യം തീ​രു​മാ​നി​ക്ക​പ്പെ​ട്ട യു​വാ​വ് ഉ​ള്‍​പ്പെ​ടെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യി​രു​ന്നു. പെ​ൺ​കു​ട്ടി ഉ​പ​യോ​ഗി​ച്ച ഫോ​ണി​ലേ​ക്ക് പ്ര​തി​ക​ളി​ൽ പ​ല​രും അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ചു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.