വിദ്യാർഥികളോട് ലൈംഗികാതിക്രമം നടത്തിയ കേസ്; സ്കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ
Monday, January 13, 2025 12:17 AM IST
കൊല്ലം: സ്കൂൾ വിദ്യാർഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ. തൃക്കോവിൽ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരാണ് അറസ്റ്റിലായത്.
എട്ട് വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കെതിരെയും കേസെടുത്തിട്ടുള്ളത്. ശക്തികുളങ്ങര പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എട്ട് പോക്സോ കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.