ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ആ​ഴ്സ​ണലി​നെ​തി​രെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​ണ് യു​ണൈ​റ്റ​ഡ് വി​ജ​യി​ച്ച​ത്.

നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട​ത്. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ബ്രൂ​ണൈ ഫെ​ർ​ണാ​ണ്ട​സും ആ​ഴ്സ​ണ​ലി​നാ​യി ഗ​ബ്രി​യേ​ൽ മ​ഗ​ൽ​ഹെ​യ്സും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

ഷൂ​ട്ടൗ​ട്ടി​ൽ യു​ണൈ​റ്റ​ഡ് നാ​ല് കി​ക്കു​ക​ൾ വ​ല​യി​ലെ​ത്തി​ച്ച​പ്പോ​ൾ ആ​ഴ്സ​ണ​ലി​ന് മൂ​ന്നെ​ണ്ണം മാ​ത്ര​മെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​യു​ള്ളു. മത്സരത്തിലെ വിജയത്തോടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് നാ​ലാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി.