ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്ന ഡ​ൽ​ഹി​യി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​യെ കൂ​ടി പ്ര​ഖ്യാ​പി​ച്ച് ബിജെപി. മു​സ്ത​ഫാ​ബാ​ദ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച​ത്.

മു​തി​ർ​ന്ന നേ​താ​വും ക​രാ​വ​ൽ ന​ഗ​റി​ലെ എം​എ​ൽ​എ​യു​മാ​യ മോ​ഹ​ൻ സിം​ഗ് ബി​ഷ്ടാ​ണ് മു​സ്ത​ഫാ​ബാ​ദ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി. ക​രാ​വ​ൽ ന​ഗ​റി​ൽ ക​പി​ൽ മി​ശ്ര​യാ​ണ് ബി​ജെ​പി​ക്ക് വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്.

ക​പി​ൽ മി​ശ്ര​യെ ക​രാ​വ​ൽ ന​ഗ​രി​ൽ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ മോ​ഹ​ൻ സിം​ഗ് ബി​ഷ്ട് ഇ​ന്ന് രം​ഗ​ത്ത് വ​ന്നി​രു​ന്നു. തെ​റ്റാ​യ തീ​രു​മാ​നം എ​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. ഇ​ട​ഞ്ഞ് നി​ന്ന മോ​ഹ​ൻ സിം​ഗി​നെ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ദ്ദ​യാ​ണ് അ​നു​ന​യി​പ്പി​ച്ച​ത്.

ആ​ദ്യ ര​ണ്ട് പ​ട്ടി​ക​യി​ലാ​യി 58 സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ 59 ആ​യി. ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് ഡ​ൽ​ഹി​യി​ൽ വോ​ട്ടെ​ടു​പ്പ്. എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.