മും​ബൈ: ഐ​എ​സ്എ​ല്ലി​ൽ മും​ബൈ സി​റ്റി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ജം​ഷ​ഡ്പു​രി​ന് ഗം​ഭീ​ര ജ​യം. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ജം​ഷ​ഡ്പു​ർ വി​ജ​യി​ച്ച​ത്.

മു​ഹ​മ്മ​ദ് സ​നാ​ൻ, ജോ​ർ​ദാ​ൻ മു​റെ, ഹാ​വി ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രാ​ണ് ജം​ഷ​ഡ്പു​രി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സ​നാ​ൻ 64-ാം മി​നി​റ്റി​ലും മു​റെ 86ാം മി​നി​റ്റി​ലും ഹാ​വി 90+6ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ജം​ഷ​ഡ്പു​ർ പോ​യി​ന്‍റ് ടേ​ബി​ളി​ൽ മൂ​ന്നാ​മ​തെ​ത്തി. ജം​ഷ​ഡ്പു​രി​ന് 27 പോ​യി​ന്‍റാ​ണു​ള്ള​ത്.