മകരവിളക്ക് : പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ദർശന സൗകര്യം
Sunday, January 12, 2025 9:47 PM IST
ഇടുക്കി: ശബരിമല മകരവിളക്ക് ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദര്‍ശന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭക്തരെ പ്രതീക്ഷിക്കുന്നുവെന്നും കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി അറിയിച്ചു. ചൊവ്വാഴ്ചയാണ് മകരവിളക്ക്.