ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് ഭ​സ്മ​ക്കു​ള​ത്തി​ന് സ​മീ​പ​ത്ത് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ഇ​ന്ന് രാ​വി​ലെ​യാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ൪ പാ​മ്പ് പി​ടി​ത്ത​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ റെ​സ്ക്യൂ​വ൪​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്.

ഭ​സ്മ​ക്കു​ള​ത്തി​ന് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം പാ​മ്പി​നെ ക​ണ്ട​തി​നെ തു​ട൪​ന്ന് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് രാ​ജ​വെ​മ്പാ​ല​യെ ക​ണ്ടെ​ത്തി​യ​ത്. പി​ടി​കൂ​ടി​യ പാ​മ്പി​നെ പ​മ്പ​യി​ലെ​ത്തി​ച്ച് ഉ​ൾ​വ​ന​ത്തി​ൽ വി​ട്ടു.

പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ അ​ഭി​നേ​ഷ്, ബൈ​ജു, അ​രു​ൺ എ​ന്നി​വ​രാ​ണ് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. മ​ക​ര​വി​ള​ക്കി​ന് മു​ന്നോ​ടി​യാ​യി വ​നം വ​കു​പ്പ് ഫു​ൾ പ​ട്രോ​ളിം​ഗ് ഏ൪​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത൪ പ​റ​ഞ്ഞു.

പാ​മ്പ് പി​ടി​ത്ത​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ മൂ​ന്ന് പേ​രാ​ണ് സ​ന്നി​ധാ​ന​ത്ത് വ​നം വ​കു​പ്പി​നൊ​പ്പം പ്ര​വ൪​ത്തി​ക്കു​ന്ന​ത്. ഒ​രാ​ൾ മ​ര​ക്കൂ​ട്ട​ത്തി​ലും പ​മ്പ​യി​ൽ മ​റ്റൊ​രു സം​ഘ​വും പ്ര​വ൪​ത്തി​ക്കു​ന്നു.

നേ​ര​ത്തേ പ​മ്പ​യി​ൽ നി​ന്ന് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യി​രു​ന്നു. സ​ന്നി​ധാ​ന​ത്ത് നി​ന്ന് ആ​ദ്യ​മാ​യാ​ണ് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടു​ന്ന​ത്. സ​ന്നി​ധാ​ന​ത്തും മ​ര​ക്കൂ​ട്ട​ത്തു​മാ​യി ന​വം​ബ൪ 15 മു​ത​ലു​ള്ള തീ൪​ഥാ​ട​ന കാ​ല​യ​ള​വി​ൽ ആ​കെ 243 പാ​മ്പു​ക​ളെ​യാ​ണ് വ​നം വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്.