കൊല്ലത്ത് 1.208 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Sunday, January 12, 2025 7:19 PM IST
കൊല്ലം: കടയ്ക്കലിൽ 1.208 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചിറയിൻകീഴ് പഴയകുന്നുമ്മേൽ സ്വദേശി ശരത് കുമാർ(29) ആണ് അറസ്റ്റിലായത്. ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ശരത് കുമാർ പിടിയിലായത്.
ശരത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാഹുൽ രാജ് എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിലാണ് ശരത് കുമാറിനെ പിടികൂടിയത്.
അസിസ്റ്റന്റ്എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എ.എൻ.ഷാനവാസ്, പ്രിവന്റീവ് ഓഫീസർ ബിനീഷ് റ്റിറ്റി, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ്, മാസ്റ്റർ ചന്ദു, ബിൻസാഗർ, നിഷാന്ത്, നന്ദു. എസ് സജീവൻ, വനിത സിവിൽ എക്സൈസ് ഓഫീസർ രോഹിണി എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.