ചെ​ന്നൈ: ഈ​റോ​ഡ് നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ ബി​ജെ​പി​യും എ​ൻ​ഡി​എ മു​ന്ന​ണി​യും മ​ത്സ​രി​ക്കി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.അ​ണ്ണാ​മ​ലൈ. ഡി​എം​കെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ ഉ​ള്ള​പ്പോ​ൾ നീ​തി​യു​ക്ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കി​ല്ല എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് മ​ത്സ​രി​ക്കേ​ണ്ട​ക്കി​ല്ല എ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ച്ചതെന്ന് അ​ണ്ണാ​മ​ലൈ വ്യ​ക്ത​മാ​ക്കി.

2026ൽ ​ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ ല​ക്ഷ്യ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. ഡി​എം​കെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ണം ഒ​ഴു​ക്കു​മെ​ന്നും നീ​തി​യു​ക്ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞു​കൊ​ണ്ട് അ​ണ്ണാ​ഡി​എം​കെ​യും ഈ​റോ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

ഇ​തോ​ടെ ഡി​എം​കെ​യും സീ​മാ​ന്‍റെ എ​ൻ​ടി​കെ​യും മാ​ത്ര​മാ​ണ് ഈ​റോ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.