ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി. 29 സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​മു​ഖ നേ​താ​ക്ക​ളാ​യ രാ​ജ് ക​ര​ൺ ഖാ​രി ന​രേ​ല​യി​ലും സൂ​ര്യ​പ്ര​കാ​ശ് ഖ​ത്രി ടി​മാ​ർ​പു​ർ മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കും. ഗ​ജേ​ന്ദ്ര ദ​രാ​ൾ മു​ണ്ട്ക​യി​ലും ക​ര​ൺ സിം​ഗ് ക​ർ​മ സു​ൽ​ത്താ​ൻ​പു​ർ മ​ജ്‌​ര​യി​ലും ആ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

ആം​ആ​ദ്മി പാ​ർ​ട്ടി​യി​ൽ നി​ന്ന് ബി​ജെ​യി​ലെ​ത്തി​യ ക​പി​ൽ മി​ശ്ര ക​രാ​വ​ൽ ന​ഗ​റി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ആ​ദ്യ​പ​ട്ടി​ക​യി​ലും 29 സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ന് വേ​ണ്ടി ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 58 ആ​യി.

ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് ഡ​ൽ​ഹി​യി​ൽ വോ​ട്ടെ​ടു​പ്പ്. എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.