പാ​ല​ക്കാ​ട്: കോ​ങ്ങാ​ട് മെ​ത്താ​ഫി​റ്റ​മി​നും ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. കോ​ങ്ങാ​ട് മു​ച്ചീ​രി സ്വ​ദേ​ശി​ക​ളാ​യ സാ​ദി​ക്ക​ലി (22), കൃ​ഷ്ണ​ജി​ത് (23) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രി​ൽ നി​ന്ന് എ​ട്ട് ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നും 4.65 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കോ​ങ്ങാ​ട് അ​ഴി​യ​ന്നൂ​രി​ൽ മാ​മ്പു​ഴ ക​നാ​ൽ റോ​ഡി​ന് സ​മീ​പ​ത്ത് വ​ച്ചാണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ സ​ഞ്ചി​ച്ചി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി ​വി​വേ​ക്, എ​എ​സ്ഐ ആ​ർ പ്ര​ശാ​ന്ത്, എ​സ്‍​സി​പി ഒ.​ജി.​പ്ര​സാ​ദ്, സി​സാ​ദി​ക്ക​ലി കൃ​ഷ്ണ​ജി​ത് പി.​ഒ.​സൈ​ഫു​ദ്ദീ​ൻ എ​ന്നി​വ​രും പാ​ല​ക്കാ​ട് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സെ​ല്ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.