എഫ്എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം
Sunday, January 12, 2025 3:55 AM IST
മാഞ്ചസ്റ്റർ: എഫ്എ കപ്പ് ഫുട്ബോളിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ സാൽഫോർഡ് സിറ്റിയെ എതിരില്ലാത്ത എട്ട് ഗോളുകൾക്കാണ് സിറ്റി തകർത്തത്.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ജെയിംസ് മക്ക്ആറ്റി ഹാട്രിക്ക് നേടി. 62, 72, 81 മിനിറ്റുകളിലാണ് താരം ഗോളുകൾ നേടിയത്. ജെറമി ഡോകു രണ്ട് ഗോളുകൾ നേടി. 8ാം മിനിറ്റിലും 69ാം മിനിറ്റിലുമാണ് ഡോകു ഗോളുകൾ സ്കോർ ചെയ്തത്.
ഡിവിൻ മുബാമ, നിക്കോ ഒറെയ്ലി, ജാക്ക് ഗ്രീലിഷ് എന്നിവരാണ് സിറ്റിക്ക് വേണ്ടി മറ്റ് ഗോളുകൾ നേടിയത്.