തി​രു​വ​ന​ന്ത​പു​രം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് നെ​യ്യാ​റ്റി​ന്‍​ക​ര മ​ണ്ണ​ക്ക​ല്ല് ബൈ​പാ​സി​ല്‍ വെ​ച്ചാ​യി​രു​ന്നു തീ​പി​ടിത്തം. ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. റേ​ഡി​യേ​റ്റ​റി​ല്‍ നി​ന്ന് തീ ​ഉ​യ​രു​ക​യാ​യി​രു​ന്നു.

നാ​ൽ​പ്പ​തു പേ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തീ ​ഉ​യ​രു​ന്ന​തു​ക​ണ്ട് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.