പത്തനംതിട്ട പീഡനത്തിൽ മൂന്ന് കേസുകൾ കൂടി
Saturday, January 11, 2025 11:57 AM IST
പത്തനംതിട്ട: കായികതാരമായ പെണ്‍കുട്ടിയുടെ പീഡനപരാതിയില്‍ പോലീസ് മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ച ഇലവന്തിട്ട പോലീസ് സ്റ്റേഷനിലാണ് രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍ ഒരു കേസ് കൂട്ടബലാത്സഗത്തിനും രണ്ടാമത്തെ കേസ് വാഹനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതിനുമാണ്. വെള്ളിയാഴ്ച അറസ്റ്റുചെയ്യപ്പെട്ട അഞ്ചുപേരില്‍ നാലുപേര്‍ക്കെതിരെ ബലാത്സംഗത്തിനും മറ്റൊരാള്‍ക്കെതിരെ കാറില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്ന് പത്ത് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.