മലപ്പുറത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
Saturday, January 11, 2025 8:00 AM IST
മലപ്പുറം: ചങ്ങരംകുളത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. നന്നമുക്ക് സ്വദേശി അബ്ദുവിന്റെ വീടിന് നേരെയാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്.
ഹെൽമറ്റ് ധരിച്ചയാൾ സ്ഫോടകവസ്തു എറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പോലീസ് കേസെടുത്തു.