ലു​ധി​യാ​ന: പ​ഞ്ചാ​ബി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ വെ​ടി​യേ​റ്റു മ​രി​ച്ചു. ലു​ധി​യാ​ന എം​എ​ൽ​എ ഗു​ർ​പ്രീ​ത് ഗോ​ഗി​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് എം​എ​ൽ​എ​യ്ക്ക് വെ​ടി​യേ​റ്റ​ത്. എം​എ​ൽ​എ​യെ വീ​ട്ടി​നു​ള്ളി​ലാ​ണ് വെ​ടി​യേ​റ്റ നി​ല​യി​ൽ ക​ണ്ട​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അബദ്ധത്തിൽ തോക്കിൽനിന്ന് വെടിയേറ്റതാണെന്നാണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2022 ൽ ​ആ​ണ് ഗു​ർ​പ്രീ​ത് ഗോ​ഗി എ​എ​പി​യി​ൽ ചേ​ർ​ന്ന​ത്.