മും​ബൈ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജോ​ഗേ​ശ്വ​രി ഈ​സ്റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ൾ ആ​ൻ‍​ഡ് ജൂ​നി​യ​ർ കോ​ള​ജി​ലാ​ണ് സം​ഭ​വം.

സ്‌​കൂ​ളി​ലെ ശുചീകരണ തൊഴിലാളിയാണ് സം​ഭ​വം ക​ണ്ട​ത്. ശു​ചി​മു​റി​യു​ടെ വാ​തി​ലി​നോ​ട് ചേ​ർ​ന്ന് ഒ​രു പെ​ൺ​കു​ട്ടി നി​ല​ത്ത് ഇ​രി​ക്കു​ന്ന​ത് ശുചീകരണ തൊഴിലാളിയുടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ശ​യം തോ​ന്നി​യ ഇ​വ​ർ വാ​തി​ലി​ൽ മു​ട്ടി​യെ​ങ്കി​ലും പ്ര​തി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്തു​ള്ള ശു​ചി​മു​റി​യി​ൽ ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് വാ​തി​ലി​നു പി​ന്നി​ൽ ഇ​രി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ ക​ണ്ട​ത്.

സ്‌​കൂ​ൾ അ​ധി​കൃ​ത​ർ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​യ്ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.