വിദ്വേഷ പരാമർശം; പി.സി. ജോർജിനെതിരെ പോലീസ് കേസ്
Saturday, January 11, 2025 2:14 AM IST
കോട്ടയം: വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി. ജോര്‍ജിനെതിരെ കേസെടുത്തു. ഈരാട്ടുപേട്ട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി. ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് നല്കിയ പരാതിയിലാണ് കേസെടുത്തത്. ജനുവരി ആറിന് ജനം ടിവിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി. ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം