സീരിയൽ സെറ്റിലെ പീഡനം; പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്
Saturday, January 11, 2025 12:36 AM IST
തിരുവനന്തപുരം: സീരിയൽ സെറ്റിലെ പീഡന പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്. തിരുവനന്തപുരം സ്വദേശി അസീം ഫാസിലിനെതിരെ തിരുവല്ലം പോലീസാണ് കേസെടുത്തത്.
സംഭവത്തിൽ നിയമപരിഹാരം ഉണ്ടാകുന്നത് വരെ അസീം ഫാസിലിനെ യൂണിയന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. മൂന്ന് വനിതകളുടെ പരാതികൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.