കൊ​ല്ലം: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി അ​മ്മു സ​ജീ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ കേ​സ്.

ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ അ​മ്മു​വി​ന് കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന് കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് പോ​ലീ​സ് പു​തി​യ കേ​സെ​ടു​ത്ത​ത്.

ന​വം​ബ​ര്‍ 15നാ​ണ് ചു​ട്ടി​പ്പാ​റ എ​സ്എം​ഇ കോ​ളേ​ജി​ലെ അ​വ​സാ​ന വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന അ​മ്മു സ​ജീ​വ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്.

അ​ന്ന് വൈ​കി​ട്ടാ​ണ് അ​മ്മു​വി​നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ ​സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ, ഓ​ർ​ത്തോ വി​ഭാ​ഗം ഡോ​ക്ട​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്ക് എ​ടു​ത്ത കേ​സി​ൽ അ​മ്മു​വി​ൻ്റെ സ​ഹ​പാ​ഠി​ക​ളാ​യ മൂ​ന്ന് പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​നും ചേ​ർ​ന്ന് അ​മ്മു​വി​നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്.