വാ​ഷിം​ഗ്ട​ൺ: ഹ​ഷ് മ​ണി കേ​സി​ൽ നി​യു​ക്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ആ​ശ്വാ​സ​മാ​യി കോ​ട​തി വി​ധി. പോ​ൺ​താ​രം സ്റ്റോ​മി ഡാ​നി​യേ​ൽ​സു​മാ​യു​ള്ള വി​വാ​ഹേ​ത​ര​ബ​ന്ധം വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ പ​ണം ന​ൽ​കി​യെ​ന്ന കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് തെ​ളി​ഞ്ഞ ട്രം​പി​നെ ശി​ക്ഷ​യി​ൽ നി​ന്നും നി​രു​പാ​ധി​കം ഒ​ഴി​വാ​ക്കി.

ന്യൂ​യോ​ർ​ക്ക് കോ​ട​തി ജ​ഡ്ജി ജു​വാ​ൻ മെ​ർ​ച്ച​നാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ഫ​ല​ത്തി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്നു കോ​ട​തി വി​ധി​ച്ചെ​ങ്കി​ലും ജ​യി​ൽ​ശി​ക്ഷ​യു​ടെ​യോ പി​ഴ​യു​ടെ​യോ ഭീ​ഷ​ണി​യി​ല്ലാ​തെ ട്രം​പി​നു വൈ​റ്റ് ഹൗ​സി​ൽ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​നാ​കും. നി​രു​പാ​ധി​കം വി​ട്ട​യ​യ്ക്ക​ലാ​ണു ട്രം​പി​നു വി​ധി​ച്ച ശി​ക്ഷ.

ട്രം​പി​നെ​തി​രെ 34 കു​റ്റ​ങ്ങ​ളാ​ണു ചു​മ​ത്ത​പ്പെ​ട്ട​ത്. ര​ണ്ടു മാ​സ​ത്തോ​ളം വി​ചാ​ര​ണ ന​ട​ന്നു. എ​ല്ലാ കു​റ്റ​ങ്ങ​ളി​ലും കു​റ്റ​ക്കാ​ര​നാ​യും ക​ണ്ടെ​ത്തി​യെ​ങ്കി​ലും നി​രു​പാ​ധി​കം വി​ട്ട​യ​യ്ക്ക​ൽ ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.