പ​ത്ത​നം​തി​ട്ട: 13-ാം വ​യ​സു​മു​ത​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​തി​നെ​ട്ടു​കാ​രി. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ 60 പേ​ര്‍ പീ​ഡി​പ്പി​ച്ചെ​ന്ന പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ ഇ​ല​വും​തി​ട്ട പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശി​ശു​ക്ഷേ​മ സ​മി​തി​യോ​ടു പെ​ൺ​കു​ട്ടി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 40 പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ന്ന് ഇ​ല​വും​തി​ട്ട പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ണ്‍​സു​ഹൃ​ത്ത് പീ​ഡി​പ്പി​ക്കു​ക​യും പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് കൈ​മാ​റു​ക​യും ചെ​യ്‌​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മ​റ്റൊ​രു പീ​ഡ​ന​ക്കേ​സി​ല്‍ ഇ​പ്പോ​ള്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന പ്ര​തി​യും പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ത​ന്നെ 62 പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണു സൂ​ച​ന. പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ്ര​തി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​രു പെ​ണ്‍​കു​ട്ടി​യെ ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഇ​ത്ര​യേ​റെ പ്ര​തി​ക​ള്‍ വ​രു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.