ജപ്തി ഭയന്ന് ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു
Friday, January 10, 2025 7:20 PM IST
പാലക്കാട്: വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥരെത്തിയപ്പോൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു. കീഴായൂർ സ്വദേശിനി ജയ ആണ് മരിച്ചത്.
ഷൊര്‍ണൂരിലെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്ന് ജപ്തിക്കായി ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഉച്ചയോടെ ജയയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ ജയ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. വീട്ടമ്മയ്ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
2015ലാണ് ജയ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്പയായി എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ കുടിശികയടക്കം നലേമുക്കാല്‍ ലക്ഷം രൂപയായി. തുടര്‍ന്ന് ബാങ്ക് കോടതിയുടെ അനുമതിയോടുകൂടി ജപ്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.